അഫ്ഗാനിസ്ഥാനിലെ ഹിന്ദു സിഖ് മതവിഭാഗങ്ങള്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ സിഖ് നേതാവിനെ മോചിപ്പിച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം.
അഫ്ഗാനിസ്ഥാനില്‍ താമസിക്കുന്ന 700 സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും ദീര്‍ഘകാല വിസ അനുവദിച്ചതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. മേഖലയിലെ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്കായാണ് വിസ അനുവദിച്ചിരിക്കുന്നതെന്ന് കശ്മീരി പത്രപ്രവര്‍ത്തകന്‍ ആദിത്യ രാജ് കൗള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അഫ്ഗാന്‍ പൗരന്മാരെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ആവശ്യമായ എല്ലാ ഔപചാരിക നടപടികളും ഇന്ത്യന്‍ സര്‍ക്കാര്‍ നിറവേറ്റുമെന്ന് നേരത്തെ തന്നെ പ്രഖ്യാപനമുണ്ടായിരുന്നു. മാര്‍ച്ച് 25 ന് നടന്ന ഗുരുദ്വാര ആക്രമണത്തിന് ശേഷം 600 ഓളം സിഖുകാര്‍ ഇന്ത്യയിലേക്ക് ദീര്‍ഘകാല വിസയ്ക്കായി അപേക്ഷ നല്‍കിയിരുന്നു.
അപേക്ഷ നല്‍കിയ 700 ലധികം വ്യക്തികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്, ഓഗസ്റ്റ് 15 ന് മുമ്പ് അവരെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ആവശ്യമായ ഔപചാരിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.” ഇന്ത്യയില്‍ എത്തുന്ന അഫ്ഗാന്‍ ന്യൂനപക്ഷങ്ങളില്‍ സുരക്ഷാ ഭീഷണികളും സര്‍ക്കാര്‍ പരിഹരിക്കുമെന്നാണ് സൂചന. അപേക്ഷ നല്‍കിയവരില്‍ പലര്‍ക്കും ഇന്ത്യയില്‍ ബന്ധുക്കളുമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ സിഖ്, ഹിന്ദു സമുദായങ്ങള്‍ വളരെ കുറച്ചുമാത്രമേ അവശേഷിക്കുന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്. അയല്‍രാജ്യമായ ഇസ്ലാമിക രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ലഘൂകരിച്ചിരുന്നു.












Discussion about this post