നെഹ്രുവിന്റെ ചേരിചേരാ നയം ഒരു പഴഞ്ചൻ ചിന്തയാണെങ്കിലും, അന്താരാഷ്ട്ര സഖ്യ സംവിധാനത്തിൽ രാജ്യമൊരിക്കലും കക്ഷിയാവില്ലെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.സിഎൻബിസി -ടിവി 18 സംഘടിപ്പിച്ച ഒരു വിർച്വൽ കോൺഫറൻസ് പരിപാടിയിൽ “ലോകം പുനഃസന്തുലിതമാകുമ്പോൾ ഭാരതത്തിനു മുമ്പിൽ സൃഷ്ട്ടിക്കപ്പെടുന്ന അവസരങ്ങൾ”എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആഗോള പ്രശ്നങ്ങളിൽ ലോകശക്തികളുടെ ഇടപെടൽ കുറഞ്ഞത് ഇന്ത്യ, ജപ്പാൻ, യൂറോപ്യൻ യൂണിയൻ പോലുള്ള ഇടത്തരം ശക്തികൾക്ക് കൂടുതൽ സാധ്യതകൾ തുറന്നു കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അതു കൊണ്ടു തന്നെ ഇത്തരം രാഷ്ട്രങ്ങളുമായി ചേരി ചേർന്നു നിന്നിരുന്ന രാജ്യങ്ങൾക്ക് പല കാര്യങ്ങളിലും സ്വന്തം തീരുമാനമെടുക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്.ഇന്ത്യ ഒരു സഖ്യകക്ഷിയുടെ ഭാഗമാവാത്തതിനാൽ ഇന്ത്യക്ക് അന്നും ഇന്നും സ്വന്തമായുള്ള തീരുമാനങ്ങളുണ്ടെന്ന് മന്ത്രി എസ് ജയശങ്കർ കൂട്ടിച്ചേർത്തു.
Discussion about this post