ഹരിദ്വാർ : ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും ഹർ കി പുരിയിൽ നാശനഷ്ടങ്ങളെന്നു റിപ്പോർട്ട്.ക്ഷേത്രത്തിന്റെ പുറം മതിലുകളാണ് ഇടിഞ്ഞു വീണത്.ഉത്തരേന്ത്യയിലെ ഏറ്റവും തിരക്കുള്ള ബലിതർപ്പണ കേന്ദ്രമാണ് ഉത്തരാഖണ്ഡിലെ ഹർ കി പുരി.
ക്ഷേത്രത്തിനു സമീപത്തെ ട്രാൻസ്ഫോർമറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.എന്നാൽ, സംഭവത്തെ തുടർന്ന് ഇതുവരെ ആരെങ്കിലും മരിച്ചതായോ ആർക്കെങ്കിലും പരിക്കേറ്റതായോ റിപ്പോർട്ട് ചെയ്തിട്ടില്ല.ട്രാൻസ്ഫോമറിനു ഇടിമിന്നലിൽ തകരാറ് സംഭവിച്ചതിനാൽ സമീപ പ്രദേശങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടിട്ടുണ്ട്.തിങ്കളാഴ്ച അർദ്ധരാത്രിയാണ് സംഭവമുണ്ടായത്.
Discussion about this post