കാൺപൂർ : ഒളിവിൽ കഴിയുന്ന മറ്റൊരു മകനോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് കൊടും കുറ്റവാളിയായിരുന്ന വികാസ് ഡൂബെയുടെ അമ്മ.ദീപ് പ്രകാശ് ഡൂബെയെന്ന പോലീസ് തിരയുന്ന കുറ്റവാളിയോടാണ് അമ്മ സരള ദേവിയുടെ നിർദ്ദേശം.
ജൂലൈ മൂന്നിന് ഡിവൈഎസ്പി അടക്കം എട്ടു പോലീസുകാരെ വെടിവെച്ചു കൊന്ന സംഭവത്തിൽ പ്രതിയായ വികാസ് ഡൂബെയെ, പോലീസ് എൻകൗണ്ടറിൽ വധിച്ചിരുന്നു.ആ സംഭവത്തിൽ ഇപ്പോഴും പിടിയിലാവാനുള്ള കുറ്റവാളികളിൽ പ്രധാനിയാണ് സഹോദരനായ ദീപ് പ്രകാശ് ഡൂബെ. പോലീസിനു കീഴടങ്ങിയില്ലെങ്കിൽ വികാസിന്റെ അതേ ഗതി തന്നെയായിരിക്കും ദീപിനും എന്നാണ് അമ്മയുടെ മുന്നറിയിപ്പ്.
Discussion about this post