ആലുവ: സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി സ്ഥിരീകരിച്ചു. ആലുവ സ്വദേശി ബീവാത്തുവാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ആയിരുന്നു മരണം.
മരിച്ച ശേഷമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
നേരത്തേ കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, കൊല്ലം ജില്ലകളിലായി മൂന്ന് കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ടുചെയ്തത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 50 ആയി.
Discussion about this post