ന്യൂഡൽഹി : ഫ്രാൻസിൽ നിന്നും ഇന്ത്യയിലേക്കെത്താൻ പോകുന്നത് ഹാമർ മിസൈലുകളാൽ സജ്ജമാക്കിയ റഫാൽ യുദ്ധ വിമാനങ്ങൾ.ഇൻഡോ – ചൈന അതിർത്തി പ്രശ്നങ്ങൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിലാണ് റഫാലിനൊപ്പം ഹാമർ മിസൈലുകളും ഘടിപ്പിക്കാനുള്ള തീരുമാനം പ്രതിരോധ മന്ത്രാലയമെടുത്തത്.60 – 70 കിലോമീറ്ററിനുള്ളിലെ ഏത് പ്രതിരോധവും ഹാമർ മിസൈലുകൾക്ക് നിഷ്പ്രയാസം തകർക്കാൻ സാധിക്കും.ഹൈലി അജൈൽ മോഡുലാർ മ്യുണീഷൻ എക്സ്റ്റെന്റഡ് റേഞ്ച് എന്നതിന്റെ ചുരുക്ക പേരാണ് ഹാമർ.
ഇന്ത്യയുടെ അടിയന്തിര ആവശ്യം പരിഗണിച്ച് മറ്റു രാജ്യങ്ങൾക്കായി നിർമിച്ചു വെച്ചിരുന്ന ഹാമർ മിസ്സൈലുകൾ ഇന്ത്യയ്ക്ക് നൽകാൻ ഫ്രഞ്ച് ഭരണാധികാരികൾ തീരുമാനിക്കുകയായിരുന്നു.ലഡാക്ക് പോലുള്ള പര്‍വ്വതപ്രദേശങ്ങളിലെ ബങ്കറുകൾ തകർക്കാൻ വരെ ഹാമർ മിസൈലുകൾക്ക് സാധിക്കും.ജൂലൈ 29 നാണ് ആദ്യ ബാച്ച് റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലെത്തുക. ആദ്യ ബാച്ചിൽ 5 റഫാലുകളാണുള്ളത്
Discussion about this post