പ്രയാഗ് രാജ് : അയോധ്യ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ചടങ്ങ് തടയണമെന്നാവശ്യപ്പെട്ട് ഹർജി.ആഗസ്റ്റ് 5ന് നടത്താനിരിക്കുന്ന ചടങ്ങ്, അൺലോക്ക് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കാട്ടിയാണ് അലഹബാദ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.ഡൽഹി സ്വദേശിയായ സാകേത് ഗോഖലെയെന്ന അഭിഭാഷകനാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.
ചടങ്ങിൽ 200 പേരോളം പങ്കെടുക്കാൻ സാധ്യതയുണ്ടെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്.രോഗവ്യാപനത്തിന് കാരണമായേക്കാവുന്ന ഇക്കാര്യം അൺലോക്ക് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് അഭിഭാഷകന്റെ വാദം.
Discussion about this post