ദുബായ്: സൗദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം 175 പേരെ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. സൗദി അറേബ്യയിലെ വധശിക്ഷ നീതിയുടെ നാമത്തെ കൊല്ലുന്നു എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച 43 പേജുളള റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ വിവരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം രണ്ടുദിവസം കൂടുമ്പോള്‍ ഒരാളെ വധിക്കുന്നു എന്ന നിഗമനത്തിലാണ് എത്താനാവുക.
1985നും 2015നും ഇടയില്‍ 2,208 പേരെ സൗദി ഭരണകൂടം വധശിക്ഷക്ക് വിധേയരാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ 83 പേരെയാണ് വധിച്ചതെങ്കില്‍ ഈ വര്‍ഷം ഇതുവരെമാത്രം 109 പേരെ വധിശിക്ഷക്ക് വിധേയരാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണകുറ്റങ്ങള്‍ക്കുപോലും സൗദിയില്‍ വധശിക്ഷ നടപ്പിലാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
Discussion about this post