അയോധ്യ : ഓഗസ്റ്റ് അഞ്ചിന് അയോധ്യയിൽ നടക്കാൻ പോകുന്ന രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്ക് മണ്ണെടുക്കാൻ പോകുന്നത് 11 പുണ്യസ്ഥലങ്ങളിൽ നിന്നും.സിദ്ധ കൽക്ക പീഠ്, പ്രാചീൻ ഭൈരവ് മന്ദിർ, ഗുരുദ്വാരാ ശീഷ് ഗഞ്ജ്, ഗൗരി ശങ്കർ മന്ദിർ, ശ്രീ ദിഗംബർ ജെയിൻ ലാൽ മന്ദിർ, പ്രാചീൻ ഹനുമാൻ മന്ദിർ, പ്രാചീൻ ശിവ നവഗ്രഹ് മന്ദിർ, പ്രാചീൻ കാളി മാത മന്ദിർ, ശ്രീ ലക്ഷ്മിനാരായൺ(ബിർള) മന്ദിർ, ഭഗവൻ വാൽമീകി മന്ദിർ,ബദ്രി ഭഗത് ജണ്ഡേവാല മന്ദിർ എന്നീ പുണ്യസ്ഥലങ്ങളിൽ നിന്നായിരിക്കും ഭൂമി പൂജയ്ക്ക് മണ്ണെടുക്കുക.രാജ്യത്തെ വിവിധ നദികളിലെ പുണ്യജലവും ഭൂമിപൂജയ്ക്കായി അയോധ്യയിലെത്തിക്കും.
ഇതിനു പുറമെ ആർഎസ്എസ് ആസ്ഥാനത്തിലെ മണ്ണും രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്ക് എത്തിക്കുന്നുണ്ട്.അതേസമയം, ആഗസ്ററ് 5 ന് നടക്കാൻ പോകുന്ന ഭൂമി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും.
Discussion about this post