കൊച്ചി : നയതന്ത്ര ചാനൽ വഴി സ്വപ്നയും കൂട്ടാളികളും കടത്തിയ സ്വർണത്തിലെ 100 കിലോയിലധികം സ്വർണ്ണം കൊണ്ടുപോയത് മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കെന്ന് നിർണായക മൊഴി.മഹാരാഷ്ട്രയിലെ സ്വർണ്ണ പണിക്കാരുടെ ജില്ലയായ സാംഗ്ലിയിലേക്കാണ് സ്വർണം കൊണ്ടുപോയതെന്ന് റമീസും പിടിയിലായ മറ്റുള്ളവരുമാണ് മൊഴി നൽകിയത്.
കള്ളക്കടത്തിലൂടെ വരുന്ന സ്വർണം ആഭരണമാക്കി മാറ്റുന്നതിനുള്ള പ്രധാന കേന്ദ്രമാണ് സാംഗ്ലി.റമീസ് നേരത്തെ കടത്തിയ സ്വർണ്ണവും സാംഗ്ലിയിലേക്കാണ് കൊണ്ടുപോയതെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.കോവിഡ് ബാധിതരുടെയെണ്ണം ദിനം പ്രതി വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ തെളിവെടുപ്പിനായി പ്രതികളെ സാംഗ്ലിയിലേക്ക് കൊണ്ടുപോകാൻ സാധിക്കുകയില്ല.അതിനാൽ, സ്വപ്നയേയും സന്ദീപിനെയും കസ്റ്റഡിയിൽ വാങ്ങി റമീസിനൊപ്പം ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ തീരുമാനം.ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.












