ഡൽഹി : ഇന്ത്യ കാർഗിലിൽ നേടിയ വിജയം ആഘോഷിക്കാൻ യു.പി.എ സർക്കാർ വിമുഖത കാണിച്ചിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ എം.പി.പാകിസ്ഥാനിൽ ഇന്ത്യ നേടിയ വിജയത്തിന് ഇരുപത്തി ഒന്നാം വാർഷികത്തിൽ ഓർമ്മകൾ പങ്കു വയ്ക്കുകയായിരുന്നു രാജ്യസഭാംഗമായ രാജീവ്.
1999-ൽ യുദ്ധ വിജയം നേടിയെങ്കിലും, കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയ ശേഷം 2009 വരെ കാർഗിൽ വിജയദിവസം ആഘോഷിച്ചിരുന്നില്ല.2009-ൽ, താൻ ഇക്കാര്യം പാർലമെന്റ് ശ്രദ്ധയിൽ കൊണ്ടു വന്ന ശേഷമാണ് കോൺഗ്രസ് സർക്കാർ വിജയ് ദിവസ് ആദരിക്കാൻ തയ്യാറായത് എന്നാണ് രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ വ്യക്തമാക്കുന്നത്.പാർലമെന്റിൽ വാദം ഉന്നയിച്ച രേഖകൾ അടക്കമായിരുന്നു എം.പിയുടെ ട്വീറ്റ്. ഇതിനു ശേഷം അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന എ.കെ ആന്റണി കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങൾ പുനരാരംഭിക്കുകയായിരുന്നു.











