കൊല്‍ക്കത്ത: താന്‍ ബി.ജെ.പി വിടുകയാണെന്ന വാര്‍ത്തയോട് പ്രതികരിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവ് മുകുള്‍ റോയി. താന്‍ ബി.ജെ.പിയില്‍ തന്നെ തുടരുമെന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നെന്ന വാര്‍ത്ത വ്യാജമാണെന്നും മുകുള്‍ റോയി പറഞ്ഞു.
‘മറ്റ് ചില പാര്‍ട്ടികള്‍ ഉണ്ടാക്കിവിടുന്ന തെറ്റായ പ്രചരണങ്ങളാണത്. ഇക്കാര്യം ചോദിച്ച് എന്നെ ഒരുപാട് ആളുകള്‍ വിളിച്ചു. ഞാന്‍ ബി.ജെ.പിയിലാണ്. ഇവിടെത്തന്നെ തുടരും’, മുകുള്‍ റോയി മാധ്യമങ്ങളോട് പറഞ്ഞു.
മുകുള്‍ റോയി തന്റെ പഴയ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്നായിരുന്നു പ്രചരിച്ച റിപ്പോര്‍ട്ടുകള്‍.
Discussion about this post