ഇരുപത്തൊന്നാമത് കാർഗിൽ വിജയ ദിവസത്തോടനുബന്ധിച്ച് കാർഗിൽ യുദ്ധത്തിൽ മരണപ്പെട്ട ഇന്ത്യൻ സൈനികർക്ക് ആദരവർപ്പിച്ച് ഫ്രാൻസ്.ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പ്രതിരോധ കൂട്ടുകെട്ടുകൾ ചൂണ്ടിക്കാട്ടി ഫ്രാൻസ് എപ്പോഴും ഇന്ത്യയോടൊപ്പമുണ്ടെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡറായ ഇമ്മാനുവൽ ലെനിൻ ട്വീറ്റ് ചെയ്തു.
നിലവിൽ, ഫ്രാൻസിൽ നിന്നും എത്താനുള്ള ആദ്യ ബാച്ച് റഫാൽ വിമാനങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ഇന്ത്യ. അതേസമയം, കാർഗിൽ വിജയ ദിവസത്തോടനുബന്ധിച്ച് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് നാഷണൽ വാർ മെമ്മോറിയൽ സന്ദർശിക്കുകയും യുദ്ധത്തിൽ പൊരുതിയ സൈനികരെ പ്രത്യേകം ഓർക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും “മൻ കി ബാത്ത്”-ഇൽ 1999 ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരവർപ്പിച്ചു.
Discussion about this post