തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത് അപ്രായോഗികമാണെന്ന് മന്ത്രിസഭാ യോഗ തീരുമാനം. രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ നിയന്ത്രണങ്ങൾ കർശനമാക്കാനും യോഗം തീരുമാനിച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ആയിരുന്നു ഇന്നത്ത പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നത്. വീടുകളിലും ഓഫീസുകളിലും ഇരുന്നായിരുന്നു മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ് ഓൺലൈനിൽ മന്ത്രിസഭാ യോഗം ചേര്‍ന്നത്.
ധന ബിൽ പാസാക്കാൻ സമയം നീട്ടാനുള്ള ഓർഡിനൻസ് ഇറക്കാനും മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനവും മരണങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് പ്രായോഗികമല്ലെന്ന അഭിപ്രായമായിരുന്നു മിക്കവർക്കും.
Discussion about this post