ഡൽഹി : അഫ്ഗാനിസ്ഥാനിലെ പീഡിത ന്യൂനപക്ഷത്തിൽ പെട്ട 11 അംഗങ്ങളുടെ ആദ്യ ബാച്ചിനെ സ്വാഗതം ചെയ്ത് ഇന്ത്യ. കാബൂളിൽ നിന്നും ഡൽഹി എയർപോർട്ടിൽ എത്തിയ സംഘത്തെ ബിജെപി അകാലിദൾ നേതാക്കൾ സ്വീകരിച്ചു.ഇവർക്ക് പൗരത്വം അടക്കമുള്ള സകലവിധ സൗകര്യങ്ങളും ചെയ്തു നൽകുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
തീവ്രവാദികളുടെ തടങ്കലിൽ നിന്നും ദിവസങ്ങൾക്കുമുമ്പ് മോചിപ്പിക്കപ്പെട്ട നിദാൻസിംഗ് സച്ദേവും ഈ സംഘത്തിൽ ഉൾപ്പെടുന്നു.ഇന്ത്യയുടെ പ്രത്യേക താൽപര്യപ്രകാരം അഫ്ഗാൻ ഭരണകൂടം ഇടപെട്ടാണ് സിംഗിനെ മോചിപ്പിച്ചത്.ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ വക്താവ് അനുരാഗ് ശ്രീവാസ്തവ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.കാബൂളിൽ ഉള്ള ഇന്ത്യൻ മിഷന്റെ നേതൃത്വത്തിലാണ് ഇവർക്ക് ഇന്ത്യൻ പൗരത്വത്തിനുള്ള നടപടികൾ പൂർത്തീകരിച്ചത്.
Discussion about this post