തിരുവനന്തപുരം: സാമ്പത്തിക ബാദ്ധ്യത രൂക്ഷമായതിനാൽ സർവ്വീസ് നടത്താനാകില്ലെന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ. ഓഗസ്റ്റ് ഒന്നു മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബസ്സുടമകള്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചുള്ള നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വന്നിട്ടും സ്വകാര്യബസുകളുടെ സാമ്പത്തികനഷ്ടം തുടരുകയാണ്.ബസ് ഓടാത്ത കാലത്തെ നികുതി ഒഴിവാക്കാന്‍ ജി ഫോം മോട്ടോര്‍വാഹനവകുപ്പിന് നല്‍കാനും ബസ്സുടകമൾ തീരുമാനിച്ചു.
കണ്ടെയ്ന്മെന്റ് സോണുകൾ ഇടയ്ക്കിടെ മാറി മറിയുന്നതും റൂട്ട് അതിനനുസരിച്ച് ക്രമീകരിക്കുന്നതും പ്രതിസന്ധിയാണ്. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞു വരുന്നതും തിരിച്ചടിയാണ്. ഇക്കാരണങ്ങളാലാണ് സർവീസ് നിർത്തി വെക്കാൻ തീരുമാനിക്കുന്നതെന്ന് ബസ്സുടമകൾ അറിയിച്ചു.











