കൊച്ചി: തിരുവനന്തപുരം സ്വർണ കളളക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിൽ ചോദ്യം ചെയ്യൽ പൂർത്തിയായി. ആദ്യഘട്ട ചോദ്യം ചെയ്യലിലെ പൊരുത്തക്കേടുകൾ മുൻനിർത്തിയാണ് ഡിജിറ്റൽ തെളിവുകൾ അടക്കം നിരത്തി മൊഴിയെടുത്തത്. ചോദ്യംചെയ്യല്‍ നാളെയും തുടരും. കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ശിവശങ്കറിനെ ഇന്ന് വിട്ടയച്ചത്.
കൊച്ചി കടവന്ത്രയിലെ എൻഐഎ മേഖലാ ഓഫീസിൽ രാവിലെ പത്തുമണിയോടെയാണ് ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ തുടങ്ങിയത്. അന്വേഷണ സംഘാംഗങ്ങൾക്കു പുറമേ ഹൈദരബാദ് യൂണിറ്റിന്റെ ചുമതലയുളള ഉദ്യോഗസ്ഥ കൂടി എത്തിയിരുന്നു. എൻഐഎയുടെ പ്രോസിക്യൂട്ടർമാരെയും വിളിച്ചുവരുത്തി.
Discussion about this post