തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്ന് വ്യക്തമാക്കി സർവ്വകലാശാല. ബാബാ അംബേദ്കർ സാങ്കേതിക സർവകലാശാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സർവകാലാശ ബി.കോം കോഴ്സ് നടത്തുന്നില്ലെന്നും സ്വപ്ന സുരേഷ് അവിടെ പഠിച്ചിട്ടില്ലെന്നും സർവ്വകലാശാല വ്യക്തമാക്കി.
ഇതോടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിൽ സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസിന് എൻ ഐ എ കോടതി അനുമതി നൽകി. കസ്റ്റംസ് കസ്റ്റഡി അവസാനിപ്പിച്ചാൽ പൊലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും. കന്റോണ്മെന്റ് പൊലീസ് നൽകിയ അപേക്ഷയിൽ സർവ്വകലാശാല രജിസ്ട്രാറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനുമതി.
Discussion about this post