ഇന്ത്യ അനാവശ്യമായി ആയുധശേഖരം വർധിപ്പിക്കുന്നുവെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ ഐഷ ഫാറൂഖി.ഇന്ത്യയിൽ റഫാൽ വിമാനങ്ങളെത്തിയതിന്റെ തൊട്ടു പിന്നാലെയാണ് പാകിസ്ഥാന്റെ ഈ പ്രസ്താവന.ലോകശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമത്തിലാണ് ഇന്ത്യയെന്നും ലോകം ഇന്ത്യയെ ഇതിൽ നിന്നും പിന്തിരിപ്പിക്കണമെന്നും ഐഷ ഫാറൂഖി കൂട്ടിച്ചേർത്തു.
1997 -ൽ റഷ്യയിൽ നിന്നും സുഖോയ് എസ്‍യു-30 ജെറ്റുകൾ വാങ്ങിയതിനു ശേഷം 23 വർഷങ്ങൾ കഴിഞ്ഞ് ഇപ്പോഴാണ് ഇന്ത്യ വീണ്ടും യുദ്ധവിമാനങ്ങൾ വാങ്ങുന്നത്.ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങിയ റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് മുതൽ കൂട്ടാകുമെന്ന് തീർച്ചയാണ്.ഇന്ത്യയുടെ ഈ ആയുധ ശേഖരം പാകിസ്ഥാനെ അസ്വസ്ഥമാക്കുന്നുണ്ട് എന്നതിന് തെളിവാണ് ഐഷ ഫാറൂഖിയുടെ പ്രസ്താവന.
Discussion about this post