ഷോപ്പിയാൻ : കശ്മീരിലെ ഷോപ്പിയാനിൽ കൊറോണ വൈറസ് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ച് ഇന്ത്യൻ സൈന്യം. കശ്മീരിലെ ഉൾഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് കൊറോണ എത്രത്തോളം അപകടകാരിയാണെന്ന് മനസിലാക്കി കൊടുക്കുന്നതിനായാണ് ആർമി ഇത്തരത്തിൽ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചത്.62 രാഷ്ട്രീയ റൈഫിൾസിലെ സൈനികർ ബോധവൽക്കരണ ക്യാമ്പിനു നേതൃത്വം നൽകി.
സൈന്യത്തിലെ ഡോക്ടർമാരും മെഡിക്കൽ രംഗത്തെ മറ്റു ഉദ്യോഗസ്ഥരും ഷോപ്പിയാനിലെ ജനങ്ങൾക്ക് കൊറോണ വൈറസിന്റെ ലക്ഷണങ്ങളെക്കുറിച്ചും ഇവ ഇങ്ങനെയാണ് മനുഷ്യരിലേക്ക് പടരുന്നത് എന്നതിനെ കുറിച്ചും വ്യക്തമാക്കി കൊടുത്തു.മാത്രമല്ല, ഷോപ്പിയാൻ വാസികൾക്ക് സൈന്യം മാസ്കുകളും രോഗത്തെ സംബന്ധിച്ച വിവരങ്ങൾ എഴുതിയ ലഘുരേഖകളും വിതരണം ചെയ്തു.ഷോപ്പിയാനിലുള്ളവരെ വൈറസിനെക്കുറിച്ച് ബോധവാന്മാരാക്കാൻ സൈന്യം മുൻകയ്യെടുത്ത് ബോധവൽക്കരണ ക്യാമ്പുകൾ നടത്തിയതിനു നന്ദി അറിയിച്ചു കൊണ്ട് ഒട്ടേറെ പ്രദേശവാസികൾ രംഗത്തു വന്നിട്ടുണ്ട്.
Discussion about this post