Saturday, October 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

മൗറീഷ്യസ് സുപ്രീം കോടതി കെട്ടിടം ഉദ്ഘാടനം ചെയ്ത് നരേന്ദ്രമോദി: ചൈനയ്‌ക്കെതിരേ ഒളിയമ്പ്

by Brave India Desk
Jul 31, 2020, 12:26 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

മൗറീഷ്യസ് സുപ്രീം കോടതിയുടെ പുതിയ കെട്ടിടം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മൗറീഷ്യസ് പ്രധാനമന്ത്രി പര്‍ബിന്ദ് കുമാര്‍ ജുഗ്‌നൗധും സംയുക്തമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നടത്തി. ഇന്ത്യന്‍ സഹായത്തോടെയാണ് മൗറീഷ്യസിലെ പോര്‍ട്ട് ലൂയിസില്‍ ഇത് നിര്‍മ്മാണം നടത്തിയത്. മൗറീഷ്യസിലെ പ്രധാനമന്ത്രിയും മന്ത്രിമാരും ജഡ്ജിമരും നിയമവിദഗ്ധരും ഉള്‍പ്പെടെ സന്നിഹിതരായിരുന്ന ചടങ്ങ് ഇരു രാജ്യങ്ങളുടേയും സഹകരണത്തില്‍ ഒരു പുതിയ നാഴികക്കല്ലായി.

കോവിഡ്19 മഹാമാരി നിയന്ത്രിക്കുന്നതില്‍ മൗറീഷ്യസ് സര്‍കകരും ജനങ്ങളും നടത്തിയ വലിയ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സമയത്ത് മരുന്നുകളും വൈദ്യസഹായവും എത്തിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത് സന്തോഷകരമാണെന്നും ഈ പുതിയ സുപ്രീം കോടതി മന്ദിരം ഇരു രാജ്യങ്ങളുടേയും സഹകരണത്തിന്റേയും സമാനമായ മൂല്യങ്ങളുടേയും പ്രധാനപ്പെട്ട ഒരു ബിംബമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Stories you may like

കൊല്ലപ്പെട്ട ഭീകരനെ ‘ജീവനോടൊടെ’ കാണിച്ച് നാണംകെട്ട് പാകിസ്ഥാൻ; ‘ഡ്യൂപ്ലിക്കേറ്റിനെ’ ഇറക്കിയുള്ള വ്യാജ പ്രചാരണം പൊളിച്ച് ഇന്ത്യ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം, വംശഹത്യയുടെ സൂത്രധാരൻ: അമേരിക്കയോട് ഐസിസി വാറന്റ് നടപ്പാക്കാൻ ആവശ്യപ്പെട്ട് ന്യൂയോർക്ക് മേയർ

‘നൈജറില്‍ മഹാത്മാഗാന്ധി കണ്‍വെന്‍ഷന്‍ സെന്റര്‍ ഉണ്ടാക്കുന്നതു മുതല്‍ അഫ്ഗാനിസ്ഥാനില്‍ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നതിനു വരെ ഇന്ത്യ സഹായിച്ചിട്ടുണ്ട്. വികസനത്തിനായി സഹകരണത്തിലേര്‍പ്പെടുമ്പോള്‍ ചില രാജ്യങ്ങള്‍ ചെറിയ രാജ്യങ്ങള്‍ക്ക് മേല്‍ അധീശത്വം സ്ഥാപിക്കാന്‍ ശ്രമിക്കുകയും അത് സാമ്രാജ്യത്തത്തിനും ശാക്തികചേരികള്‍ക്കും വഴിതെളിക്കുകയും ചെയ്യും. പക്ഷേ ഇന്ത്യയുടെ സഹകരണം നമുക്കെന്ത് കിട്ടും എന്ന് നോക്കിയല്ല. എല്ലാവര്‍ക്കും വികസനം എന്ന സങ്കല്‍പ്പം മാത്രമാണ് ഇന്ത്യയ്ക്കുള്ളത്’. അന്യരാജ്യങ്ങളെ കടക്കെണിയിലാക്കി വരുതിയില്‍ നിര്‍ത്തുന്ന ചൈനയെ പരോക്ഷമായി പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു.

എന്നാല്‍ ഇന്ത്യയുടെ വികസന പങ്കാളിത്തമെന്നത് പരസ്പര ബഹുമാനത്തിലും വൈവിദ്ധ്യത്തിലും ഭാവിയെ മുന്നില്‍ക്കണ്ടും സുസ്ഥിര വികസനത്തിനും വേണ്ടി മാത്രമായിരിക്കും. മൗറീഷ്യസിന്റെ ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ സഹായിക്കാന്‍ കഴിയുന്നതില്‍ വലിയ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യക്കും നന്ദി പറഞ്ഞ മൗറീഷ്യസ് പ്രധാനമന്ത്രി പര്‍ബിന്ദ് കുമാര്‍ ജുഗ്‌നൗധ്, സത്യമേവജയതേ എന്ന ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന രാജ്യമാണ് മൗറീഷ്യസെന്നും വരും കാലങ്ങളില്‍ ഇന്ത്യയും മൗറീഷ്യസുമായുള്ള ബന്ധങ്ങള്‍ പതിന്മടങ്ങ് വര്‍ദ്ധിക്കുമെന്നും അറിയിച്ചു.

2016ല്‍ ഇന്ത്യ മൗറീഷ്യസിനു നല്‍കിയ 353ദശലക്ഷം അമേരിക്കന്‍ ഡോളര്‍ സഹായപദ്ധതിയുടെ ഭാഗമായാണ് മൗറീഷ്യസ് സുപ്രീം കോടതി നിര്‍മ്മാണം നടത്തിയത്. പത്ത് നിലകളിലായി 4700 ചതുരശ്രമീറ്റര്‍ വലുപ്പമുള്ള ഈ കെട്ടിടം മൗറീഷ്യസിലെ ഏറ്റവും ആധുനികമായ കെട്ടിടങ്ങളിലൊന്നാണ്.

Tags:
Share40
Tweet
Send
Share

Latest stories from this section

‘ ലക്ഷ്യം കണ്ടേ മടങ്ങൂ’; ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

‘കടുത്ത വില നൽകേണ്ടി വരും’ ; മുഴുവൻ ഗൂഢാലോചനയും അന്വേഷിക്കും, ഫ്ലൈ ദുബായ് സംഭവത്തിൽ ഉൾപ്പെട്ടവരെ ഒരിക്കലും വെറുതെ വിടില്ലെന്ന് നെതന്യാഹു

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണം തന്നെ ; ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ ; ക്യാപ്റ്റൻ സ്മിത് ധീരനായകനെന്ന് ആദരവ്

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണം തന്നെ ; ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ ; ക്യാപ്റ്റൻ സ്മിത് ധീരനായകനെന്ന് ആദരവ്

ഹൂതികൾ ഭീകരവാദികൾ, അവർക്ക് ഇസ്ലാമുമായി ബന്ധമില്ല; സൗദിക്ക് പിന്തുണയുമായി പാകിസ്ഥാൻ ഇസ്ലാമിക പണ്ഡിതൻ താഹിർ അഷറഫി

ഹൂതികൾ ഭീകരവാദികൾ, അവർക്ക് ഇസ്ലാമുമായി ബന്ധമില്ല; സൗദിക്ക് പിന്തുണയുമായി പാകിസ്ഥാൻ ഇസ്ലാമിക പണ്ഡിതൻ താഹിർ അഷറഫി

വീടുകളിലും റോഡുകളിലും സുരക്ഷിതത്വമില്ല”; തെരുവിലിറങ്ങി ജനങ്ങൾ, പാകിസ്ഥാനിലെ ഭാഗ് നഗരത്തിൽ സമ്പൂർണ്ണ ഹർത്താലും വൻ പ്രതിഷേധവും

വീടുകളിലും റോഡുകളിലും സുരക്ഷിതത്വമില്ല”; തെരുവിലിറങ്ങി ജനങ്ങൾ, പാകിസ്ഥാനിലെ ഭാഗ് നഗരത്തിൽ സമ്പൂർണ്ണ ഹർത്താലും വൻ പ്രതിഷേധവും

Latest News

തിരുപ്പതിയിൽ ഫാക്ടറി ബോയിലർ പൊട്ടിത്തെറിച്ച് അപകടം ; 5 മരണം

തിരുപ്പതിയിൽ ഫാക്ടറി ബോയിലർ പൊട്ടിത്തെറിച്ച് അപകടം ; 5 മരണം

‘കുഞ്ഞിനെ ആട്ടി’ കളിയാക്കി, പിന്നെ തുരുതുരാ സിക്സർ മഴ; പാക് ബൗളറുടെ അഹങ്കാരം തീർത്ത് ഇന്ത്യൻ ബാറ്റർമാർ

‘കുഞ്ഞിനെ ആട്ടി’ കളിയാക്കി, പിന്നെ തുരുതുരാ സിക്സർ മഴ; പാക് ബൗളറുടെ അഹങ്കാരം തീർത്ത് ഇന്ത്യൻ ബാറ്റർമാർ

ഹസൻ നവാസിന്റെ ഒറ്റയാൾ പോരാട്ടം പാഴായി; പാകിസ്ഥാനെ മുട്ടുകുത്തിച്ച് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ രാജാക്കന്മാർ!

ഹസൻ നവാസിന്റെ ഒറ്റയാൾ പോരാട്ടം പാഴായി; പാകിസ്ഥാനെ മുട്ടുകുത്തിച്ച് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ രാജാക്കന്മാർ!

സിന്ധുവിലെ ജലം ഇനി ഇന്ത്യൻ ഊർജ്ജ പദ്ധതികൾക്ക് ; കേന്ദ്ര ആഭ്യന്തരമന്ത്രിയും ജലശക്തി മന്ത്രിയും ചേർന്ന യോഗത്തിൽ പുതിയ ജല പദ്ധതികൾക്ക് പിറവി

ആഗോള മയക്കുമരുന്ന് മാഫിയ തലവൻ നവ്പ്രീത് സിംഗിനെ ഇന്ത്യയ്ക്ക് കൈമാറി തുർക്കി ; ചരിത്രപരമായ നാഴികക്കല്ലെന്ന് അമിത് ഷാ

കൊല്ലപ്പെട്ട ഭീകരനെ ‘ജീവനോടൊടെ’ കാണിച്ച് നാണംകെട്ട് പാകിസ്ഥാൻ; ‘ഡ്യൂപ്ലിക്കേറ്റിനെ’ ഇറക്കിയുള്ള വ്യാജ പ്രചാരണം പൊളിച്ച് ഇന്ത്യ

കൊല്ലപ്പെട്ട ഭീകരനെ ‘ജീവനോടൊടെ’ കാണിച്ച് നാണംകെട്ട് പാകിസ്ഥാൻ; ‘ഡ്യൂപ്ലിക്കേറ്റിനെ’ ഇറക്കിയുള്ള വ്യാജ പ്രചാരണം പൊളിച്ച് ഇന്ത്യ

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

ഫൈനലിൽ ഇന്ത്യയുടെ ബാറ്റിങ് താണ്ഡവം, അഭിഷേകും തിലകും ആറാടി; പാകിസ്ഥാന് മുന്നിൽ 212 റൺസിന്റെ ഹിമാലയൻ ലക്ഷ്യം

ഫൈനലിൽ ഇന്ത്യയുടെ ബാറ്റിങ് താണ്ഡവം, അഭിഷേകും തിലകും ആറാടി; പാകിസ്ഥാന് മുന്നിൽ 212 റൺസിന്റെ ഹിമാലയൻ ലക്ഷ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies