ഡൽഹിയിലെ മൗജ്പൂരിൽ പെൺകുട്ടിയെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സമീർ അഹമ്മദ് എന്ന മുസ്ലീം യുവാവ്.ഡൽഹി കലാപത്തിനിടെ, മൗജ്പൂരിലുള്ള മോഹൻപുരിയിലാണ് സംഭവം.മുസ്ലീം കുടുംബങ്ങളാൽ ചുറ്റപ്പെട്ട ഭാഗത്താണ് ഹിന്ദുമതത്തിൽ വിശ്വസിക്കുന്ന പെൺകുട്ടിയുടെ കുടുംബം താമസിക്കുന്നത്.
നായയേയും കൊണ്ട് പെൺകുട്ടി മുസ്ലീം കുടുംബങ്ങൾ താമസിക്കുന്ന ഭാഗത്തേക്ക് നടക്കാനിറങ്ങിയപ്പോൾ, നായയെയും കൊണ്ട് ഈ വഴി വന്നാൽ പീഡിപ്പിക്കുമെന്നും 4 കഷ്ണമാക്കി നുറുക്കുമെന്നും പറഞ്ഞ് സമീർ അഹമ്മദ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.പെൺകുട്ടി ബാജൻപുര പോലീസ് സ്റ്റേഷനിലും മറ്റു ഉന്നതർക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.എഫ്ഐആർ ഫയൽ ചെയ്യാതെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ സമീർ അഹമ്മദിനെയും കൂട്ടാളികളെയും വിളിച്ചു വരുത്തുകയാണ് പോലീസ് ചെയ്തത്. പോലീസ് സ്റ്റേഷനിൽ നടന്ന സംഭവങ്ങളിൽ പ്രതിയുടെ ഒപ്പമാണ് പോലീസ് നിന്നത്.
പിന്നീട്, തനിക്കു നീതി നിഷേധിച്ച സംഭവം ചൂണ്ടിക്കാട്ടി ബിജെപി എംപിയായ മനോജ് തിവാരിക്ക് പെൺകുട്ടി കത്തെഴുതുകയായിരുന്നു. സംഭവത്തിൽ വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് എംപി പെൺകുട്ടിക്ക് ഉറപ്പു നൽകിയിട്ടുണ്ട്.









