ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രമുഖ വാര്‍ത്താ ചാനലായ “ഡോണ്‍ ന്യൂസ്’ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. സംപ്രേഷണത്തിനിടെ ചാനലില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാകയും സ്വാതന്ത്ര്യ ദിനാശംസകള്‍ എന്ന സന്ദേശവും പ്രത്യക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
നിരവധി പേരാണ് ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ചാനലില്‍ പരസ്യത്തിനിടെയാണ് ഇന്ത്യയുടെ പതാക പ്രത്യക്ഷപ്പെട്ടത്. ഒപ്പം ഇംഗ്ലീഷില്‍ “ഹാപ്പി ഇന്‍ഡിപെന്‍ഡന്‍സ് ഡേ’ എന്ന വാക്കുകളും സ്ക്രീനില്‍ തെളിഞ്ഞു.
ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം 3.30 ഓടെയായിരുന്നു സംഭവം.
Discussion about this post