വനിതകളുടെ ഇന്ത്യൻ പ്രീമിയർ ലീഗിന് (ഐപിഎൽ) അംഗീകാരം നൽകി ഗവേർണിങ് കൗൺസിൽ.കഴിഞ്ഞ ദിവസം പുരുഷന്മാരുടെ ഐപിഎൽ 2020 സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിൽ നടത്താൻ തീരുമാനിച്ചിരുന്നു.അതിനു പിന്നാലെയാണ് നവംബർ 1-10 വരെ വനിതകളുടെ ഐപിഎല്ലിന് അനുമതി നൽകാനുള്ള ഈ തീരുമാനം.നിബന്ധനകളോടെ 2020 ലെ ഐപിഎൽ നടത്താൻ കേന്ദ്രസർക്കാർ അനുവാദം നൽകിയിട്ടുണ്ട്.
വനിതാ ഐപിഎൽ തങ്ങളുടെ പരിഗണയിലുണ്ടെന്നും തീർച്ചയായും വനിതാ ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന സ്വപ്നം നടപ്പിലാക്കുമെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.വനിതാ ക്രിക്കറ്റ് കളിക്കാർക്കായി ഒരു ക്യാമ്പ് സംഘടിപ്പിക്കുമെന്നും അവർ മത്സരത്തിന് തയ്യാറാണോയെന്ന് പരിശോധിക്കുമെന്നും ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി കൂട്ടിച്ചേർത്തു.
Discussion about this post