അയോധ്യ : രാമക്ഷേത്രത്തിന്റെ ഭൂമി പൂജയുടെ തുടക്കം കുറിക്കുന്ന ചടങ്ങായ ഗൗരി ഗണേഷ് പൂജയ്ക്ക് തുടക്കമായി.ഇന്ന് നടക്കുന്ന ഗൗരി ഗണേശ പൂജയോടെയാണ് മൂന്നുദിവസത്തെ രാമക്ഷേത്ര ഭൂമിപൂജ ചടങ്ങുകൾ ആരംഭിക്കുക.
കാശി, കാഞ്ചി, ഡൽഹി എന്നിവിടങ്ങളിൽനിന്നുള്ള തന്ത്രിമാർ ആയിരിക്കും ഗണേഷ് പൂജയ്ക്ക് കാർമികത്വം വഹിക്കുക.ഹിന്ദു വിശ്വാസത്തിൽ, സർവ്വ മംഗള കർമങ്ങൾക്കും അത്യന്താപേക്ഷിതമാണ് ഗണേശ പൂജ.ത്രിദിന പൂജകൾ ബുധനാഴ്ച നടക്കുന്ന ഭൂമി പൂജയോടെ സമാപ്തമാകും.പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരിക്കും ഭൂമിപൂജ നിർവഹിക്കുക.
Discussion about this post