കോൺഗ്രസ് എം.പിയും മുൻ ധനകാര്യ മന്ത്രി പി.ചിദംബരത്തിന്റെ മകനുമായ കാർത്തി ചിദംബരത്തിന് കൊവിഡ് സ്ഥിരീകരിച്ചു.ചെറിയ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന്റെ രോഗം സ്ഥിരീകരിച്ചത്.
രോഗവിവരം കാർത്തി ചിദംബരം തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്. താനിപ്പോൾ വീട്ടിൽ ക്വാറന്റൈനിലാണെന്നും തന്നോട് സമ്പർക്കം പുലർത്തിയവരെല്ലാം പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്നും ചിദംബരം അഭ്യർത്ഥിച്ചിട്ടുണ്ട്.
Discussion about this post