എസ്-400,റഫാൽ എന്നിവ ഇന്ത്യ വാങ്ങിയിരിക്കുന്നത് പാകിസ്ഥാനി വിമാനങ്ങളെ പാകിസ്ഥാനി എയർ സ്പേസിൽ വെച്ച് തന്നെ തകർക്കാനാണെന്ന് മുൻ എയർ ചീഫ് മാർഷൽ ബി.എസ് ധനോവ.ബലാക്കോട്ട് ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് ബി.എസ് ധനോവ.പാക് യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കും മുമ്പേ പാകിസ്ഥാനി എയർസ്പേസിൽ വെച്ചു തന്നെ തകർക്കാൻ കെൽപ്പുള്ളവയാണ് എസ് -400 വ്യോമപ്രതിരോധ സംവിധാനവും റഫാൽ യുദ്ധവിമാനങ്ങളുമെന്ന് അദ്ദേഹം വ്യക്തമാക്കി.
റഫാലും, എസ് -400 മിസൈൽ സംവിധാനവും ഇന്ത്യയ്‌ക്കൊരു മുതൽക്കൂട്ടാണെന്നും അതു കൊണ്ട് തന്നെ ഇന്ത്യയുമായി യുദ്ധം ആരംഭിക്കാൻ എതിരാളികൾ രണ്ടു തവണ ആലോചിക്കുമെന്നും ബി.എസ് ധനോവ കൂട്ടിച്ചേർത്തു.റഡാർ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ താറുമാറാക്കാൻ കഴിവുള്ള വിമാനങ്ങളിൽ ഏറ്റവും മുൻനിരയിലുള്ള വിമാനം കൂടിയാണ് റഫാൽ വിമാനങ്ങൾ.ദിവസങ്ങൾക്ക് മുൻപാണ് റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയിലേക്കെത്തിയത്.
Discussion about this post