സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2019-ൽ നടന്ന സിവിൽ സർവീസ് പരീക്ഷയുടെ ഫലം ഇന്നാണ് പുറത്തു വന്നത്.ഉന്നത വിജയം കൈവരിച്ചവർക്ക് സിവിൽ സർവീസിൽ നല്ലൊരു ഭാവി കാത്തിരിക്കുന്നുണ്ടെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.പരീക്ഷയിൽ വിജയിക്കാത്തവരെ ഓർക്കാനും പ്രധാനമന്ത്രി മറന്നില്ല.ആഗ്രഹിച്ച വിജയം ലഭിക്കാത്തവർ നിരാശപ്പെടരുതെന്നും ജീവിതത്തിൽ ഒരുപാട് അവസരങ്ങൾ ഇനിയുമുണ്ടെന്നും മോദി രണ്ടാമത് ട്വീറ്റ് ചെയ്തു.
ഇത്തവണ ഐഎഎസിലും ഐപിഎസിലും ഐഎഫ്എസിലുമായി ആകെ 829 പേരാണ് യോഗ്യത നേടിയത്.ഇന്ത്യൻ റവന്യൂ സർവീസിലുള്ള പ്രദീപ് സിംഗിനാണ് സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക്.ഇന്ത്യൻ ഇക്കണോമിക് സർവീസിലുള്ള ജഗൻ കിഷോറും ഇന്ത്യൻ റവന്യൂ സർവീസിൽ ഉള്ള പ്രതിഭാ വർമ്മയും യഥാക്രമം രണ്ടും മൂന്നും റാങ്ക് നേടി.
Discussion about this post