ന്യൂഡൽഹി : അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്ന് ഒരു ദിവസം പിന്നിടുമ്പോൾ രാമക്ഷേത്രം തകർത്ത് പള്ളി പണിയുമെന്ന വിവാദ പ്രസ്താവനയുമായി മുസ്ലിം നേതാവ്.ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡന്റ് സാജിദ് റഷീദിയാണ് ഈ പ്രസ്താവനയുമായി രംഗത്തു വന്നിട്ടുള്ളത്.അയോധ്യയിലെ ക്ഷേത്രനിർമ്മാണ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തത് ഭരണഘടനാ ലംഘനമാണെന്നാണ് സാജിദിന്റെ കണ്ടെത്തൽ.
“ഒരു പള്ളി എപ്പോഴും പള്ളി തന്നെയായിരിക്കും.അത് തകർത്തു മറ്റെന്തെങ്കിലും നിർമ്മിക്കാനാവുമെന്ന് ഞങ്ങൾ കരുതുന്നില്ല.ഞങ്ങളുടെ വിശ്വാസത്തിൽ അത് പള്ളി തന്നെയാണ്.ഒരു ക്ഷേത്രവും തകർത്തല്ല പള്ളി പണിതത്.അതു കൊണ്ടു തന്നെ, അമ്പലം തകർത്തു യഥാസ്ഥാനത്ത് പള്ളി പണിയും”.ഇങ്ങനെയാണ് രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിനു ശേഷം സാജിദ് റഷീദി ട്വിറ്ററിൽ കുറിച്ചത്.









