മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. താടി നീട്ടി വളര്‍ത്തിയ താരത്തിന്റെ ചിത്രമാണ് ആരാധകര്‍ക്കിടയിലെ പുതിയ ചര്‍ച്ചാ വിഷയം.
ലോക്ക് ഡൗണ്‍ കാലത്ത് ചെന്നൈയിലായിരുന്നു താരം. തന്റെ അറുപതാം ജന്മദിനവും അവിടെയാണ് ആഘോഷിച്ചത്. കുറെക്കാലത്തെ ചെന്നൈ വാസത്തിന് ശേഷം അടുത്തിടെയാണ് മോഹന്‍ലാല്‍ കൊച്ചിയിൽ തിരിച്ചെത്തിയത്.
ക്വാറന്റൈന് കാലാവധിയും പൂര്‍ത്തിയാക്കിയ ശേഷം ഒരു ചാനല്‍ നടത്തുന്ന ഓണം സ്പെഷ്യല്‍ പ്രോഗ്രാമിന്റെ റിഹേഴ്സലില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.
Discussion about this post