ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം സൈക്കിളിലാണ് നടൻ വിശാൽ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. പിന്നാലെ വിശാൽ നിരവധി ട്രോളുകളിലും ഇടം പിടിച്ചിരുന്നു. 2021 ലെ തിരഞ്ഞെടുപ്പിൽ നടൻ വിജയ് വോട്ട് ചെയ്യുന്നതിനായി സൈക്കിളിൽ വന്ന സംഭവത്തെ വിശാൽ അനുകരിച്ചതാണ് എന്നാണ് പലരും പറഞ്ഞത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് വിശാൽ.
വോട്ട് ചെയ്യാനായി വിജയ് സൈക്കിളിൽ പോയതിന്റെ വീഡിയോ ഞാൻ കണ്ടിരുന്നു. എന്നാൽ ഞാൻ അദ്ദേഹത്തെ അനുകരിച്ചതല്ല. എനിക്ക് സ്വന്തമായി വണ്ടി ഇല്ലാത്തതുകൊണ്ടാണ് ഞാൻ സൈക്കിളിൽ പോയത്. തനിക്ക് സൈക്കിളിൽ യത്ര ചെയ്യാൻ ഇഷ്ടമുള്ളത് കൊണ്ടാണ് വോട്ട് ചെയ്യാൻ സൈക്കിളിൽ വന്നത് എന്ന് വിശാൽ പറയുന്നത്. പുതിയ ചിത്രമായ രത്‌നത്തിന്റെ പ്രമോഷൻ പരിപാടിയിലാണ് നടന്റെ പ്രതികരണം.
അച്ഛനും അമ്മയ്ക്കും ഒരു വണ്ടിയുണ്ട്, ബാക്കി വണ്ടികളെല്ലാം വിറ്റു. അതുകൊണ്ടാണ് സൈക്കിൾ വാങ്ങിയത്. പിന്നെ ഇപ്പോൾ ആണെങ്കിൽ നല്ല ട്രാഫികാണ്. ഈ ട്രാഫിക്കിൽ ഞാൻ സൈക്കിളിൽ പോയി വോട്ട് ചെയ്തു. ഒരിക്കൽ കാരക്കുടിയിൽ നിന്ന് തിരിച്ചിയിലേക്ക്, അതായത് 80 കിലോമീറ്ററോളം ഞാൻ സൈക്കിളിൽ പോയിട്ടുണ്ട്. ഇളയരാജയുടെയും യുവൻ ശങ്കർ രാജയുടെയും പാട്ടുകൾ കേട്ടുകൊണ്ട് സൈക്കിൾ ചവിട്ടി പോകുന്നത് എന്നെ സംബന്ധിച്ചോളം സ്‌ട്രെസ് കുറയ്ക്കുന്ന കാര്യമാണ്. ഇപ്പോൾ എവിടെ വേണമെങ്കിലും തനിക്ക് ഇതിൽ പോയാൽ മതി എന്നും നടൻ പറഞ്ഞു.
Discussion about this post