വൻ ഹൈപ്പോടെ എത്തിയ മലയാള ചിത്രമാണ് ആടുജീവിതം. വർഷങ്ങളോളമുള്ള പ്രയത്നത്തിന് ഒടുവിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത് . അതിവേഗമാണ് പൃഥ്വിരാജിൻ്റെ ആടുജീവിതം ആഗോള കളക്ഷനിൽ റെക്കോർഡുകൾ തിരുത്തുന്നത്. ഇപ്പോൾ സിനിമ മറ്റൊരു റെക്കോർഡ് കൂടി കരസ്ഥമാക്കിയിരിക്കുകയാണ്. 150 കോടി ക്ലബിലാണ് ചിത്രം ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത്. ആഗോള കളക്ഷനിൽ നിന്നാണ് ചിത്രം 150 കോടി ക്ലബിൽ എത്തിയിരിക്കുന്നത്.
ഈ സന്തോഷവാർത്ത പൃഥ്വിരാജ് തന്നെയാണ് ആരാധകരെ അറിയിച്ചത്. ആടുജീവിതം പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി എന്നാണ് പൃഥ്വിരാജ് കുറിച്ചത്. മഞ്ഞുമ്മൽ ബോയ്സിന് ശേഷം മലയാളത്തിൽ നിന്ന് ഈ വർഷം 150 കോടി ക്ലബ്ബിൽ കയറുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ആട് ജീവിതം. മലയാള സിനിമയിലെ മൂന്നാമത്തെ 150 കോടി ചിത്രമാണ് ആടുജീവിതം. മഞ്ഞുമ്മൽ ബോയ്സ്, 2018 എന്നി ചിത്രങ്ങളാണ് ആടുജീവിതത്തിന് മുന്നിലുള്ളത്.
റിലീസ് ചെയ്ത് വെറും നാലു ദിവസം കൊണ്ടാണ് 50 കോടി ക്ലബ്ബിൽ ചിത്രം ഇടം പിടിച്ചത് . ബെന്യാമിന്റെ ആടുജീവിതം നോവല് ആസ്പദമാക്കിയാണ് ബ്ലെസി സിനിമ ചിത്രീകരിച്ചിരിക്കുന്നത്. നജീബായി നടൻ പൃഥ്വിരാജ് വേഷമിട്ടപ്പോൾ നായികയായി എത്തിയത് അമലാ പോളാണ്. ചിത്രത്തിന് ഇപ്പോഴും മികച്ച പ്രേക്ഷക പ്രതികരണമാണ് .
Discussion about this post