ന്യൂഡൽഹി : എന്തു പ്രതിബന്ധം വന്നാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഉന്നത വിദ്യാഭ്യാസ രംഗത്തെ ഘടനാപരമായ പരിഷ്കാരം എന്ന വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും യുജിസിയും സംഘടിപ്പിച്ച കോൺക്ലേവ് വീഡിയോ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഭാവി തലമുറകളെ ഭാവിയിലെ മാറ്റങ്ങൾക്കനുസരിച്ച് നല്ല രീതിയിൽ പാകപ്പെടുത്തി എടുക്കാനാണ് പുതിയ വിദ്യാഭ്യാസ നയം പുറത്തിറക്കിയതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ നാലു വർഷങ്ങളിൽ പല വിദഗ്ധരുമായി നടത്തിയ ചർച്ചകൾക്കും സംവാദങ്ങൾക്കുമൊടുവിലാണ് പുതിയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നൽകിയത്. ഇത്രയും വലിയ പരിഷ്കാരം എങ്ങനെ നടപ്പിലാക്കുമെന്ന കാര്യത്തിൽ ചിലർക്ക് ആശങ്കയുണ്ടെന്നും എന്നാൽ, ഇത് നടപ്പാക്കാൻ ആവശ്യമായ രാഷ്ട്രീയ ഇച്ഛാശക്തി താൻ പ്രകടിപ്പിക്കുമെന്നും കോൺക്ലേവ് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
Discussion about this post