മുംബൈ : ഇന്ത്യയുടെ ആദ്യത്തെ ‘കിസാൻ റെയിൽ’ കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമർ വീഡിയോ കോൺഫ്രൻസ് വഴി ഫ്ലാഗ് ഓഫ് ചെയ്തു.പദ്ധതി പ്രകാരമുള്ള ആദ്യ ട്രെയിൻ നാസിക്കിലെ ഡിയോലാലിൽ നിന്നും ബീഹാറിലെ ധനപൂരിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.കർഷകർ കൃഷി ചെയ്തുണ്ടാക്കിയ ഉൽപ്പന്നങ്ങൾ എത്രയും പെട്ടെന്ന് കേടുപാടുകൾ സംഭവിക്കാതെ മറ്റൊരിടത്തേക്ക് എത്തിക്കുന്നതിനുള്ളതാണ് കിസാൻ റെയിൽ.
‘കിസാൻ റെയിൽ’ പദ്ധതിക്കായി 4,610 ട്രെയിനുകൾ ഓടുമെന്നും വിവിധയിടങ്ങളിലേക്ക് കൃഷി ചെയ്ത ഭക്ഷ്യവസ്തുക്കൾ എത്തിക്കുമെന്നും മന്ത്രി പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് പറഞ്ഞു.റെയിൽവേ മന്ത്രി പീയൂഷ് ഗോയലും ചടങ്ങിൽ പങ്കെടുത്തിരുന്നു. ‘ആത്മനിർഭർ’ പദ്ധതിയുടെ ഭാഗമായി കർഷകരെ സഹായിക്കുന്നതിനുള്ള കൂടുതൽ നടപടികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് പിയൂഷ് ഗോയൽ അറിയിച്ചു.
Discussion about this post