മൂന്നാര്‍: രാജമലയ്ക്ക് സമീപം പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുലര്‍ച്ചെ പുനരാരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. മികച്ച യന്ത്ര സാമഗ്രികളും തിരച്ചിലിനായി ഇന്ന് എത്തിച്ചിട്ടുണ്ട്.
അതേസമയം മരിച്ചവരുടെ എണ്ണം 18 ആയി. ഇന്നലെ രാത്രിയും തിരച്ചില്‍ തുടരുമെന്ന് ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അവസാനിപ്പിക്കുകയായിരുന്നു.
ചെറിയറോഡുകളായതിനാല് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ലോറികളോ ജെസിബികളോ എത്തിക്കാനാകില്ലെന്ന പ്രയാസം നേരിടുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.
2018-ല്‍ പ്രളയസമയത്ത് ഒലിച്ചുപോയ പെരിയവാത്ത് പാലം ഇതുവരെ പണിപൂര്ത്തിയായിട്ടില്ലെന്ന ആക്ഷേപവും പ്രദേശവാസികള്‍ ഉന്നയിക്കുന്നുണ്ട്.
Discussion about this post