കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോവിഡ് മുക്തമായെന്ന ട്വീറ്റ് രാഷ്ട്രീയനേതാവ് മനോജ് തിവാരി പിൻവലിച്ചു.ഇന്ന് രാവിലെയാണ് അമിത്ഷാ രോഗമുക്തി നേടിയെന്ന് മനോജ് തിവാരി ട്വിറ്ററിൽ കുറിച്ചത്.ട്വീറ്റ് വൈറലായതോടെ അമിത് ഷാ പരിശോധന നടത്തിയിട്ടില്ലെന്നും ,അടുത്ത രണ്ടു ദിവസത്തിനുള്ളിൽ മാത്രമേ അതുണ്ടാവൂ എന്നും വിശദമാക്കി കേന്ദ്രആഭ്യന്തര മന്ത്രാലയം രംഗത്തു വന്നു.ഇതേ തുടർന്നാണ് മനോജ് തിവാരി ട്വീറ്റ് പിൻവലിച്ചത്.
ആഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.അന്നു മുതൽ ഗുരുഗ്രാമിലെ ആശുപത്രിയിലിരുന്നു കൊണ്ട് രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങൾ അമിത്ഷാ പരിശോധിക്കുന്നുണ്ട്.നിലവിൽ അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ ഒന്നുമില്ല.ആയതിനാൽ, കോവിഡ് പരിശോധന നെഗറ്റീവായാൽ അടുത്ത ആഴ്ച കേന്ദ്രമന്ത്രിക്ക് വീട്ടിലേക്ക് മടങ്ങാൻ സാധിക്കും.
Discussion about this post