തൃശ്ശൂർ : പഞ്ചായത്ത് പ്രസിഡണ്ടും സംഘവും ഘരാവോ ചെയ്തതിനെത്തുടർന്ന് തൃശ്ശൂർ പുത്തൂർ വില്ലേജ് ഓഫീസർ സിനി കൈഞരമ്പ് മുറിച്ചു.
ലൈഫ് മിഷൻ പദ്ധതിയിലേക്ക് വില്ലേജ് ഓഫീസറായ സിനി സർട്ടിഫിക്കറ്റ് നൽകാൻ വൈകിയിരുന്നുവെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.ഇതേ തുടർന്നാണ് പഞ്ചായത്ത് പ്രസിഡണ്ടും കൂട്ടരും വില്ലേജ് ഓഫീസറെ ഘരാവോ ചെയ്തത്.ഇതിൽ മനംനൊന്ത് ഓഫീസിൽ വെച്ച് വില്ലേജ് ഓഫീസർ സിനി കൈഞരമ്പ് മുറിക്കുകയായിരുന്നു.












