Thursday, January 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ചെങ്കോട്ടയില്‍ മാത്രമല്ല ന്യൂയോര്‍ക്കിലെ ടൈംസ് ചത്വരത്തിലും മൂവര്‍ണ്ണക്കൊടി പാറിയുയരും

by Brave India Desk
Aug 11, 2020, 11:02 am IST
in International
School student perform on the occasion of 69th anniversary of India's independence from British rule, in Jammu, India, Saturday, Aug. 15, 2015. (AP Photo/Channi Anand)

School student perform on the occasion of 69th anniversary of India's independence from British rule, in Jammu, India, Saturday, Aug. 15, 2015. (AP Photo/Channi Anand)

Share on FacebookTweetWhatsAppTelegram

ഇക്കൊല്ലം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ മാത്രമല്ല ന്യൂയോര്‍ക്കിലെ ടൈംസ് ചത്വരത്തിലും മൂവര്‍ണ്ണക്കൊടി പാറിയുയരും. ചരിത്രത്തിലാദ്യമായാണ് ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈംസ് ചത്വരത്തില്‍ ത്രിവര്‍ണ്ണപതാക ഉയരുന്നത്. അമേരിക്കയിലെ ഇന്ത്യന്‍ സംഘടനകളും ഇന്ത്യയുടെ സുഹൃത്തുക്കളുമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ടൈംസ് ചത്വരത്തില്‍ മൂവര്‍ണ്ണക്കൊടി ഉയര്‍ത്തുന്നത്.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് എന്ന സംഘടനയാണ് ഈ പരിപാടിയ്ക്ക് മുന്‍കൈയ്യെടുക്കുന്നത്. ഇന്ത്യയോട് അനുഭാവമുള്ള അമേരിക്കയിലെ അനേകം സംഘടനകളും കൂടെയുണ്ട്. ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധവും ഇന്ത്യയോട് അമേരിയ്ക്കയിലുള്ള അനുഭാവപൂര്‍ണ്ണമായ അന്തരീക്ഷവും ആഘോഷിക്കാനാണ് ഈ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

Stories you may like

പാകിസ്താൻ പോയാൽ ഞങ്ങൾ വരാം! പിസിബിയെ ട്രോളി ഐസ്‌ലൻഡ് ക്രിക്കറ്റ്; ലോകകപ്പിന് മുൻപേ നാണംകെട്ട് പാകിസ്താൻ

മൈതാനത്ത് അടി കിട്ടാതിരിക്കാൻ പാകിസ്താൻ വരാതിരിക്കുന്നതാണ് നല്ലത്; നഖ്‌വിക്ക് ശ്രീകാന്തിന്റെ കടുത്ത മുന്നറിയിപ്പ്

‘ചരിത്രത്തില്‍ ആദ്യമായാവും അമേരിക്കയിലെ ഈ സുപ്രധാന വേദിയില്‍ ഇന്ത്യന്‍ ദേശീയപതാക ഉയരുന്നത്’. സംഘാടകര്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ രണ്‍ധീര്‍ ജയ്‌സ്വാള്‍ ഈ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ഈ ചടങ്ങിനോടൊപ്പം ന്യൂയോര്‍ക്കിലെ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങില്‍ മൂവര്‍ണ്ണനിറത്തിലുള്ള പ്രകാശം ഉപയോഗിച്ച് അലങ്കരിക്കും. ഓഗസ്റ്റ് പതിനാലിന് രാത്രിയാവും ഈ ലൈറ്റ് ഷോ ഉണ്ടാവുക.

പ്രധാന അമേരിക്കന്‍ രാഷ്ട്രീയനേതാക്കള്‍, ഉയര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍, അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ പ്രധാന സംഘടനാ നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ‘സ്വതന്ത്ര ജനാധിപത്യ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രങ്ങളിലൊന്നായ അമേരിക്കയും സമാനമായ മൂല്യങ്ങള്‍ പുലര്‍ത്തുന്ന ഇന്ത്യയും തമ്മിലുള്ള ബന്ധം സ്വാഭാവികമാണ്. ലോകത്തെ ഏറ്റവും വലിയ രണ്ട് ജനാധിപത്യശക്തികളും ഒരുമിച്ചുനില്‍ക്കുമ്പോള്‍, പുതിയ നയതന്ത്രബന്ധങ്ങള്‍ ഉണ്ടാക്കുമ്പോള്‍, ഇരു രാജ്യങ്ങളുടേയും പുരോഗതിയില്‍ വലിയ മുന്നേറ്റമാകും ഉണ്ടാവുക’ സംഘാടകര്‍ അറിയിച്ചു.

ആഗസ്റ്റ് അഞ്ചാം തീയതിയില്‍ രാമജന്മഭൂമി ക്ഷേത്രത്തിന്റെ ശിലാന്യാസ സമയത്തും ടൈംസ് സ്‌ക്വയറില്‍ കൂറ്റന്‍ എന്‍ സി ഡി സ്‌ക്രീനില്‍ രാമജന്മഭൂമി ക്ഷേത്രത്തിന്റെ മാതൃകയുള്‍പ്പെടെ പരസ്യം കാട്ടിയിരുന്നു. അമേരിക്കയിലെ മാദ്ധ്യമങ്ങളിലെല്ലാം അനുകൂലമായും പ്രതികൂലമായും പ്രധാന വാര്‍ത്തയായി ടൈംസ് സ്‌ക്വയറിലെ ആ പരസ്യം സ്ഥാനം പിടിയ്ക്കുകയും ചെയ്തിരുന്നു. പ്രധാന മാദ്ധ്യമങ്ങള്‍ ഇന്ത്യക്ക് അനുകൂലമായാണ് വാര്‍ത്ത നല്‍കിയതെങ്കില്‍ ഇടതുപക്ഷ അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ ഇന്ത്യയെ വിമര്‍ശിച്ചാണ് വാര്‍ത്തകള്‍ നല്‍കിയത്.

കൊറോണാ ഭീഷണിയ്ക്കിടയിലും ഇത്തവണ ഏറെ ആത്മാഭിമാനത്തോടെയാണ് രാജ്യം സ്വാതന്ത്ര്യ ദിനത്തെ വരവേല്‍ക്കുന്നത്. ചൈനയുടെ കടന്നു കയറ്റത്തിന് ശക്തമായ മറുപടി നല്‍കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞത് ദേശ സ്‌നേഹികളില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്.

കശ്മീര്‍ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച വര്‍ഷമാണ് കടന്നു പോയത്. കശ്മീരില്‍ ഭീകരാക്രമണങ്ങളുടെ എണ്ണം കാര്യമായി കുറഞ്ഞു. സൈനികര്‍ക്കെതിരെ കല്ലേറും അക്രവും ഇല്ലാതായി. കശ്മീരില്‍ പോയ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പകുതിയില്‍ കുറവ് സൈനികരാണ് കൊല്ലപ്പെട്ടത്. ഐഎസ് പാക് അനുകൂല നീക്കങ്ങളും കശ്മീരില്‍ നിന്ന് അപ്രത്യക്ഷമായി. സിഎഎയ്‌ക്കെതിരായ കലാപം വിജയകരമായി അതിജീവിച്ചതും ദേശീയതയെ സ്‌നേഹിക്കുന്നവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നിരുന്നു.

ഇത്തവണ ചെങ്കോട്ടയില്‍ ത്രിവര്‍ണക്കൊടി ഉയരുമ്പോള്‍ ലോകമെമ്പാടുമുള്ള ഭാരതീയര്‍ക്ക് അത് അഭിമാനത്തിന്റെ നിമിഷം കൂടിയാണ്.ലോകം ഇന്ത്യയെ വിലമതിക്കുന്നുവെന്ന തിരിച്ചറിവ് ഓരോ രാജ്യസ്നേഹികള്‍ക്കും വലിയ ഉണര്‍വ്വാണ് സമ്മാനിക്കുക.

Tags:
Share16TweetSendShare

Latest stories from this section

പിന്മാറ്റത്തെ കുറിച്ച് ചിന്തിക്കുകയേ വേണ്ട;  പാകിസ്താൻ ക്രിക്കറ്റ് നശിക്കും,വിഡ്ഢിത്തമാകും, ഐസിസിക്ക് മുന്നിൽ കളി വേണ്ടെന്ന് മുൻ താരങ്ങൾ

പിന്മാറ്റത്തെ കുറിച്ച് ചിന്തിക്കുകയേ വേണ്ട;  പാകിസ്താൻ ക്രിക്കറ്റ് നശിക്കും,വിഡ്ഢിത്തമാകും, ഐസിസിക്ക് മുന്നിൽ കളി വേണ്ടെന്ന് മുൻ താരങ്ങൾ

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ; ഇറക്കുമതി ചെയ്യുന്ന ജീവൻരക്ഷാമരുന്നുകൾക്ക് ഇനി വില കുറയും

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ; ഇറക്കുമതി ചെയ്യുന്ന ജീവൻരക്ഷാമരുന്നുകൾക്ക് ഇനി വില കുറയും

19കാരിയായ ഇറാനിയൻ ഇൻഫ്ലുവൻസറെ സൈന്യം വെടിവെച്ചുകൊന്നു ; ഖമേനി വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പ്രതികാര നടപടി

19കാരിയായ ഇറാനിയൻ ഇൻഫ്ലുവൻസറെ സൈന്യം വെടിവെച്ചുകൊന്നു ; ഖമേനി വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പ്രതികാര നടപടി

‘എല്ലാ കരാറുകളുടെയും മാതാവ്’ ; യാഥാർത്ഥ്യമായി ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ

‘എല്ലാ കരാറുകളുടെയും മാതാവ്’ ; യാഥാർത്ഥ്യമായി ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ

Discussion about this post

Latest News

ചൂടത്ത് അലിയാത്ത കിറ്റ്കാറ്റ് ബഞ്ച്: ഹാവ് എ ബ്രേക്ക്, ഹാവ് എ കിറ്റ്കാറ്റ്…

ചൂടത്ത് അലിയാത്ത കിറ്റ്കാറ്റ് ബഞ്ച്: ഹാവ് എ ബ്രേക്ക്, ഹാവ് എ കിറ്റ്കാറ്റ്…

ഗുരുത്വാകർഷണത്തെ തോൽപ്പിച്ച ആ ഒരു തുള്ളി!  ഫെവികോൾ ലോകത്തെ ഞെട്ടിച്ച കഥ

ഗുരുത്വാകർഷണത്തെ തോൽപ്പിച്ച ആ ഒരു തുള്ളി!  ഫെവികോൾ ലോകത്തെ ഞെട്ടിച്ച കഥ

ഫെലിക്സ് മരിച്ചിരുന്നെങ്കിൽ റെഡ് ബുൾ പൂജ്യത്തിലേക്ക്;ആകാശത്തിന് മുകളിൽ നിന്ന് ഒരു ചാട്ടം!40,000 കോടി ലാഭം

ഫെലിക്സ് മരിച്ചിരുന്നെങ്കിൽ റെഡ് ബുൾ പൂജ്യത്തിലേക്ക്;ആകാശത്തിന് മുകളിൽ നിന്ന് ഒരു ചാട്ടം!40,000 കോടി ലാഭം

ബിൻ ലാദനെ ചെയർമാനാക്കൂ! ട്രംപിന്റെ സമാധാന സമിതിയിൽ അംഗമായി പാകിസ്താൻ; സോഷ്യൽ മീഡിയയിൽ ട്രോളോടു ട്രോൾ

ബിൻ ലാദനെ ചെയർമാനാക്കൂ! ട്രംപിന്റെ സമാധാന സമിതിയിൽ അംഗമായി പാകിസ്താൻ; സോഷ്യൽ മീഡിയയിൽ ട്രോളോടു ട്രോൾ

അജിത് പവാറിൻ്റെ വിമാനം നിയന്ത്രിച്ചിരുന്ന പെെലറ്റുമാർ ;കൂടുതൽ വിവരങ്ങൾ പുറത്ത്

അജിത് പവാറിൻ്റെ വിമാനം നിയന്ത്രിച്ചിരുന്ന പെെലറ്റുമാർ ;കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഇതൊരു അപകടം മാത്രമാണ്, അതിൽ രാഷ്ട്രീയം കളിക്കരുത്’ ; അജിത് പവാറിന്റെ മരണത്തിൽ ആദ്യ പ്രതികരണവുമായി ശരദ് പവാർ

‘ഇതൊരു അപകടം മാത്രമാണ്, അതിൽ രാഷ്ട്രീയം കളിക്കരുത്’ ; അജിത് പവാറിന്റെ മരണത്തിൽ ആദ്യ പ്രതികരണവുമായി ശരദ് പവാർ

‘യുവശക്തി വികസിത് ഭാരതത്തിന്റെ കരുത്ത്’; എൻ.സി.സി റാലിയിൽ കേഡറ്റുകളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

‘യുവശക്തി വികസിത് ഭാരതത്തിന്റെ കരുത്ത്’; എൻ.സി.സി റാലിയിൽ കേഡറ്റുകളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

അജിത് പവാറിന് നാളെ രാവിലെ 11 മണിക്ക് പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കാരം ; മോദിയും അമിത് ഷായും പങ്കെടുക്കും

അജിത് പവാറിന് നാളെ രാവിലെ 11 മണിക്ക് പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കാരം ; മോദിയും അമിത് ഷായും പങ്കെടുക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies