ശ്രീനഗർ: ജമ്മു കശ്മീരിൽ ഹിസ്ബുൾ ഭീകരരുടെ ഒളിത്താവളം സുരക്ഷാ സേന തകർത്തു. അഞ്ച് ഹിസ്ബുൾ ഭീകരരെ ജമ്മു കശ്മീർ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുപ്വാരയിലെ രഹസ്യ കേന്ദ്രത്തിൽ ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് സൈന്യവും ജമ്മു കശ്മീർ പൊലീസും തിങ്കളാഴ്ച വൈകുന്നേരം സംയുക്തമായി നടത്തിയ തിരച്ചിലിലാണ് രഹസ്യ കേന്ദ്രം തകർത്തത്. ഇവിടെ നിന്നും നിരവധി ആയുധങ്ങൾ കണ്ടെടുത്തതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. പാകിസ്ഥാനിൽ നിന്നും പരിശീലനം നേടിയ ഭീകരർ നുഴഞ്ഞു കയറാൻ സാദ്ധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് കശ്മീരിൽ സുരക്ഷ ശക്തമാക്കിയിരുന്നു.
പർവേസ് അഹമ്മദ് ഭട്ട്, അൽത്താഫ് അഹമ്മദ് മിർ, മുഹമ്മദ്, നസീമുദ്ദീൻ ഗുജ്ജർ, അബ്ദുൾ ഖയൂം എന്നീ ഹിസ്ബുൾ മുജഹിദ്ദീൻ ഭീകരരാണ് പിടിയിലായിരിക്കുന്നതെന്ന് കശ്മീർ പൊലീസ് സ്ഥിരീകരിച്ചു.
Discussion about this post