കനേഡിയൻ നഗരമായ മിസ്സിസോഗയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ഹനുമാൻ ചാലിസയും ഗായത്രി മന്ത്രവും പ്രക്ഷേപണം ചെയ്യാൻ അനുമതി.ജന്മാഷ്ടമി, ഗണേശചതുർത്ഥി, ഓണം എന്നീ വിശേഷദിവസങ്ങളിലാണ് ലൗഡ് സ്പീക്കറിലൂടെ ഹനുമാൻ ചാലിസയും ഗായത്രി മന്ത്രവും പ്രക്ഷേപണം ചെയ്യാൻ അധികൃതർ അനുമതി നൽകിയിട്ടുള്ളത്.ഈ വിശേഷ ദിവസങ്ങളിൽ രാത്രി 7 മണിക്ക് ഇവയുടെ സംപ്രേഷണം ആരംഭിക്കും.
5 മിനിറ്റോളാമായിരിക്കും ക്ഷേത്രങ്ങളിലെ ഹനുമാൻ ചാലിസ, ഗായന്ത്രി മന്ത്രം എന്നിവയുടെ സംപ്രേക്ഷണം നീണ്ടു നിൽക്കുക.കാനഡയിലുള്ള ഹിന്ദു ഫോറമാണ് ഇക്കാര്യം നടപ്പിലാക്കാൻ മുൻകൈയെടുത്തു പ്രവർത്തിച്ചത്.കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യമായതിനാൽ മുതിർന്ന ആളുകളുൾപ്പെടെ ആർക്കും ക്ഷേത്രദർശനം നടത്താൻ സാധിക്കില്ലെന്ന ഹിന്ദു ഫോറത്തിന്റെ വാദത്തെ തുടർന്ന് മിസ്സിസോഗയിലെ ഭരണകൂടം ആവശ്യം അംഗീകരിക്കുകയായിരുന്നു.
Discussion about this post