ബംഗളൂരു : വിദ്വേഷ കാർട്ടൂണിന്റെ പേരിൽ ബംഗളൂരുവിൽ നടന്ന കലാപത്തിനു പിറകിൽ എസ്ഡിപിഐ.മൂന്നു പേരുടെ മരണത്തിനും കനത്ത നാശനഷ്ടങ്ങൾക്കും ഇടയാക്കിയ കലാപത്തിൽ എസ്ഡിപിഐ നേതാവ് മുസമ്മിൽ പാഷയാണ് അറസ്റ്റിലായത്.നിലവിൽ ബംഗളൂരു നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
കലാപത്തിനു പിറകിൽ എസ്ഡിപിഐയുടെ ഗൂഢാലോചനയാണെന്ന് കർണാടക ടൂറിസം മന്ത്രി സി.ടി രവി മാധ്യമങ്ങളോടു വെളിപ്പെടുത്തി. ഭാഷാ ഉൾപ്പെടെ 110 പേരെ ബാംഗ്ലൂർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി.പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ചുള്ള കാർട്ടൂൺ പോസ്റ്റ് ചെയ്ത ഒരു മണിക്കൂറിനകം ആയിരത്തോളം പേരാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്.മുന്നൂറോളം വാഹനങ്ങൾ കലാപകാരികൾ അഗ്നിക്കിരയാക്കി.








