തിരുവനന്തപുരം : കോവിഡ് എന്നാൽ 100 മീറ്റർ ഓട്ടമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കരുതിയതെന്ന് രമേശ് ചെന്നിത്തല.”കോവിഡെന്നാൽ 100 മീറ്റർ ഓട്ടമത്സരം എന്നാണ് സർക്കാർ വിചാരിച്ചത്.അത് ഓടി തീർന്നപ്പോൾ ജയിച്ചേ..എന്നാർത്തു വിളിക്കുകയും ചെയ്തു” എന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി മുൻകൈയെടുത്ത് നടത്തുന്ന കോവിഡ് പ്രവർത്തനം വാർത്താ സമ്മേളനം മാത്രമാണെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ്, കേരള സർക്കാരിനെ പി.ആർ എന്ന മഹാമാരി ബാധിച്ചുവെന്നും ആരോപിച്ചു.കൊവിഡ് മരണങ്ങൾ കുറച്ചു കാണിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Discussion about this post