മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ജില്ലയിലെ രോഗബാധിതരുടെ എണ്ണം നാലാംദിവസം 200ന് മുകളിലാണ്. 261 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ഇവരില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 234 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഇതര സംസ്ഥാനത്തു നിന്നെത്തിയതാണ്. ശേഷിക്കുന്ന 23 പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. വിദഗ്ധ ചികിത്സക്കുശേഷം 107 പേരാണ് രോഗമുക്തരായത്. ജില്ലയില്‍ ഇതുവരെ 2,266 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
Discussion about this post