മോസ്‌കോ : രണ്ടാഴ്ചക്കുള്ളിൽ റഷ്യയിലെ ഡോക്ടർമാരിലേക്ക് ആദ്യ ബാച്ച് കോവിഡ് വാക്സിൻ എത്തിക്കുമെന്ന് റഷ്യയുടെ ആരോഗ്യമന്ത്രിയായ മിഖയ്ൽ മുറാഷ്കോ. മോസ്കോയിലുള്ള ഗമാലെയ ഇൻസ്റ്റിറ്റ്യൂട്ട് കണ്ടുപിടിച്ച വാക്സിൻ കുറച്ചു ദിവസങ്ങൾക്കു മുമ്പ് വിജയകരമായി മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കിയിരുന്നു. ലോകത്ത് കോവിഡ് വൈറസിനെതിരെയുള്ള വാക്സിൻ കണ്ടുപിടിക്കുന്ന ആദ്യത്തെ രാജ്യമാണ് റഷ്യ.
ഈ വർഷം ഡിസംബർ-ജനുവരിയാവുമ്പോഴേക്കും മാസം 5 മില്യൺ കോവിഡ് വാക്സിനുകൾ നിർമിക്കാൻ റഷ്യയ്ക്ക് സാധിക്കുമെന്ന് ഗമാലെയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ അലക്സാണ്ടെർ ഗിന്റ്സ്ബർഗ് വ്യക്തമാക്കി.മനുഷ്യരിലെ പരീക്ഷണത്തിനു അനുമതി നൽകി രണ്ടു മാസം തികയുന്നതിനു മുമ്പാണ് ജനങ്ങളിലേക്ക് കോവിഡ് വാക്സിൻ എത്തിക്കാൻ പോകുന്നത്.സ്പുടിനിക് വി എന്നാണ് വാക്സിന് റഷ്യ നൽകിയിരിക്കുന്ന പേര്.












