ഡൽഹി : ഇന്ത്യയും മാലി ദ്വീപും തമ്മിൽ വൻ കാർഗോ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നു. രാജ്യത്തെ ഏറ്റവും വലിയ ഇൻഫ്രാസ്ട്രക്ചർ പദ്ധതിയായ ഗ്രേറ്റർ മാലി കണക്റ്റിവിറ്റി പ്രോജക്ട് ഈ പദ്ധതിയുടെ ഭാഗമാണ്.ഇന്ത്യയും മാലിദ്വീപിൽ തമ്മിലുള്ള ചരക്കുനീക്കം സുഗമമാക്കാൻ വേണ്ടിയുള്ളതാണ് ഈ പദ്ധതി.500 മില്യൺ യുഎസ് ഡോളറാണ് ഈ പദ്ധതിയുടെ ചെലവ്. മാലിദ്വീപിലെ 3 ദ്വീപുകളെ തമ്മിൽ പരസ്പരം ബന്ധിപ്പിച്ച് 6.7 കിലോമീറ്റർ നീളമുള്ള ഒരു പാലം നിർമ്മിക്കുന്നതും ഈ പദ്ധതിയുടെ ഭാഗമാണ്.
വിദേശകാര്യ മന്ത്രി എസ്.ജയശങ്കറാണ് ഈ പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചത്.ഇരു രാഷ്ട്രങ്ങളും തമ്മിൽ എയർ ട്രാവൽ ബബിൾ സ്ഥാപിക്കുമെന്ന ജയശങ്കറിന്റെ പ്രഖ്യാപനത്തെ മാലിദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദ് പിന്തുണച്ചിട്ടുണ്ട്. മഹാമാരി പോലുള്ള വൻ പ്രതിസന്ധിഘട്ടങ്ങളിൽ, രണ്ടു രാഷ്ട്രങ്ങൾ തമ്മിൽ സ്വകാര്യമായി നടത്തുന്ന വിമാന സർവീസുകളാണ് എയർ ട്രാവൽ ബബിൾ.











