അങ്കാര : വിശ്വവിഖ്യാത ക്രൈസ്തവ ദേവാലയമായ ഹഗിയ സോഫിയ മസ്ജിദ് ആക്കിയതിന് തൊട്ടു പിന്നാലെ, തുർക്കിയിലെ മറ്റൊരു ദേവാലയവും മുസ്ലിം പള്ളിയാക്കാൻ തീരുമാനിച്ച് എർദോഗാൻ ഭരണകൂടം.പടിഞ്ഞാറൻ ഇസ്താംബൂളിൽ ഉള്ള ചോറ ക്രൈസ്തവ ദേവാലയമാണ് മസ്ജിദ് ആക്കാൻ തീരുമാനിച്ചിരിക്കുന്നത്.
നിലവിൽ, മ്യൂസിയമായി വർത്തിക്കുന്ന ഈ ബൈസൺ കാലഘട്ടത്തിലെ ദേവാലയം മസ്ജിദ് ആക്കാൻ കഴിഞ്ഞ നവംബറിലാണ് തുർക്കി സ്റ്റേറ്റ് കൗൺസിൽ തീരുമാനിച്ചത്. ഔദ്യോഗിക പ്രഖ്യാപനം കൂടി വന്നു കഴിഞ്ഞാൽ ശില്പചാതുരി കൊണ്ട് പ്രശസ്തമായ ഈ ദേവാലയം മനസ്സിലായി പ്രവർത്തനമാരംഭിക്കും.എർദോഗന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരേ ഇസ്ലാമികവൽക്കരണത്തിനെതിരെ പുരോഗമനവാദികൾ ശക്തമായി രംഗത്തുണ്ടെങ്കിലും, ഉരുക്കുമുഷ്ടി കൊണ്ട് അവരെയെല്ലാം ഭരണകൂടം അടിച്ചമർത്തുകയാണ്.
Discussion about this post