കരൾ ശസ്ത്രക്രിയ നടത്തുന്നതിനായി ഇന്ത്യയിലേക്കെത്താനുള്ള 39 ഫിലിപ്പൈൻ കുട്ടികളുടെ യാത്ര ചിലവ് ഏറ്റെടുത്ത് ബോളിവുഡ് നടൻ സോനു സൂദ്.ഫേസ്ബുക്ക് പോസ്റ്റിലൂടെ സോനു സൂദ് തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്.കോവിഡ് വ്യാപനം കാരണം ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് എത്താൻ കഴിയാത്ത 39 കുഞ്ഞുങ്ങളെയും അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് സോനു സൂദ് വ്യക്തമാക്കി.
ഒരു വയസ്സുമുതൽ അഞ്ചു വയസ്സുള്ള കുട്ടികളാണ് കരൾ ശസ്ത്രക്രിയ നടത്തുന്നതിന് സോനു സൂദിന്റെ സഹായത്തോടെ ന്യൂ ഡൽഹിയിലെത്താൻ പോകുന്നത്.ഇതിനു മുമ്പും പലർക്കും സഹായങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് താരം രംഗത്തു വന്നിരുന്നു.ഈ കോവിഡ് കാലഘട്ടത്തിൽ റീൽ -ലൈഫിലെ വില്ലൻ റിയൽ -ലൈഫിലെ ഹീറോയായി മാറിയ കാഴ്ച ആരാധകരെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയിട്ടുള്ളത്.







