ന്യൂഡൽഹി : ചന്ദ്രനേയും ചന്ദ്രനിലെ ഒരു ഗർത്തത്തിന്റെയും ചിത്രങ്ങൾ പകർത്തി ചന്ദ്രയാൻ-2.ഇന്ത്യൻ ബഹിരാകാശ സ്വപ്നങ്ങളുടെ പിതാവായ വിക്രം സാരാഭായിയുടെ പേരാണ് ഈ ഗർത്തത്തിന് നൽകിയിട്ടുള്ളത്.കഴിഞ്ഞ ഓഗസ്റ്റ് 12ന് അദ്ദേഹത്തിന്റെ നൂറാം ജന്മദിനമായിരുന്നുവെന്നും അതിന്റെ ഭാഗമായാണ് ചന്ദ്രനിൽ കണ്ടെത്തിയ ഗർത്തത്തിനു വിക്രം സാരാഭായിയെന്ന പേരു നൽകാൻ തീരുമാനിച്ചതെന്നും മന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി.
വിക്രം സാരാഭായിയുടെ ദർശനാത്മക സ്വപ്നമാണ് ലോകത്തിലെ ഒരു മുൻനിര രാഷ്ട്രമായി ഇന്ത്യയെ പ്രതിഷ്ഠിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.വിക്രം സാരാഭായിയോടുള്ള നന്ദിസൂചകമായി കൂടിയാണ് ചന്ദ്രയാൻ-2 കണ്ടെത്തിയ ഗർത്തത്തിനു സാരാഭായി ഗർത്തമെന്ന് പേരിട്ടിരിക്കുന്നത്.ചന്ദ്രയാൻ -2 ഇന്ത്യ വിക്ഷേപിച്ചത് 2019 ജൂലൈ 22നാണ്.
Discussion about this post