കാനഡ : ചരിത്രത്തിലാദ്യമായി നയാഗ്ര വെള്ളച്ചാട്ടത്തിൽ ഇന്ത്യൻ പതാകയുടെ ത്രിവർണ വൈദ്യുതാലങ്കാരം തെളിയിച്ചു.ആഗസ്റ്റ് 15ന് വൈകീട്ടായിരുന്നു ഇന്ത്യയോടുള്ള ആദരസൂചകമായി ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്രയിൽ ത്രിവർണ്ണങ്ങൾ തെളിഞ്ഞത്.കാനഡയിലെ ഇന്ത്യൻ സ്ഥാനപതിയുടെ ഓഫീസിലും ടൊറന്റോയിലെയും വാൻകൂവറിലേയും കോൺസുലേറ്റുകളിലും ത്രിവർണ്ണ പതാക ഉയർത്തി.
കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയിലുള്ള സി.എൻ ടവറും സിറ്റി ഹാളും ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ത്രിവർണമണിഞ്ഞു.ഒരു കാലത്ത് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്ന സി.എൻ ടവറിന്റെ ഉയരം 553 മീറ്ററാണ്.ഈ ആഴ്ച അവസാനിക്കുന്നത് വരെ ഈ കാഴ്ച കാണാൻ സാധിക്കും.
Discussion about this post