ഡൽഹി : ഗണേശചതുർത്ഥി ദിവസത്തിലെ തിരക്ക് ഒഴിവാക്കാൻ മഹാരാഷ്ട്രയിലെ കൊങ്കണിലേക്ക് 162 സ്പെഷ്യൽ ട്രെയിനുകൾക്ക് ഇന്ത്യൻ റെയിൽവേ അനുമതി നൽകി.അന്നേ ദിവസത്തെ തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിന് മഹാരാഷ്ട്ര സർക്കാർ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന് ഇന്ത്യൻ റെയിൽവെയോട് അഭ്യർത്ഥിച്ചിരുന്നു.
ഇതേ തുടർന്നാണ് 162 സ്പെഷ്യൽ ട്രെയിനുകൾക്കുള്ള അനുമതി റെയിൽവേ നൽകിയത്. കോവിഡ് ചട്ടങ്ങളെല്ലാം പാലിച്ചു കൊണ്ടായിരിക്കണം ട്രെയിൻ യാത്ര നടത്തേണ്ടതെന്ന് ഇന്ത്യൻ റെയിൽവേ പുറത്തു വിട്ട വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.ഓരോ വർഷവും വിവിധയിടങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് ഗണേശ ചതുർത്ഥി ആഘോഷങ്ങളിൽ പങ്കെടുക്കാൻ കൊങ്കണിലേക്ക് എത്താറുള്ളത്.ഇത്തവണത്തെ ഗണേശ ചതുർഥി ആഗസ്റ്റ് 22ന് രാജ്യം ആഘോഷിക്കും.
Discussion about this post